Wed, 29 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Professional Drama

Wayanad

സം​സ്ഥാ​ന പ്ര​ഫ​ഷ​ണ​ൽ നാ​ട​ക​മേ​ള​യ്ക്ക് ഇ​ന്ന് ബ​ത്തേ​രി​യി​ൽ തി​ര​ശീ​ല ഉ​യ​രും

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ന​ഗ​ര​സ​ഭ, പ​ൾ​സ് കേ​ര​ള അ​ക്കാ​ദ​മി ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, പ്ര​സ് ക്ല​ബ് എ​ന്നി​വ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സം​സ്ഥാ​ന​ത​ല പ്ര​ഫ​ഷ​ണ​ൽ നാ​ട​ക​മേ​ള​യ്ക്ക് ഇ​ന്ന് മു​നി​സി​പ്പ​ൽ ടൗ​ണ്‍​ഹാ​ളി​ൽ തി​ര​ശീ​ല ഉ​യ​രും.

വൈ​കു​ന്നേ​രം 6.45ന് ​അ​ര​ങ്ങേ​റു​ന്ന കോ​ഴി​ക്കോ​ട് സ​ങ്കീ​ർ​ത്ത​ന​യു​ടെ "കാ​ലം പ​റ​ക്ക​ണ്’ എ​ന്ന നാ​ട​ക​ത്തോ​ടെ​യാ​ണ് ന​വം​ബ​ർ 20 വ​രെ നീ​ളു​ന്ന മേ​ള​യ്ക്ക് തു​ട​ക്ക​മെ​ന്ന് കേ​ര​ള അ​ക്കാ​ദ​മി ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ജേ​ക്ക​ബ് സി. ​വ​ർ​ക്കി, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ര​തീ​ഷ്കു​മാ​ർ, മു​നി​സി​പ്പ​ൽ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടോം ​ജോ​സ്, പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് മ​ധു ന​ടേ​ഷ്, കേ​ര​ള അ​ക്കാ​ദ​മി സ്റ്റു​ഡ​ന്‍റ്സ് ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് അ​ന​സ് എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

സം​സ്ഥാ​ന​ത്തെ പ്ര​ഫ​ഷ​ണ​ൽ ഗ്രൂ​പ്പു​ക​ളി​ൽ​നി​ന്നു തെ​ര​ഞ്ഞെ​ടു​ത്ത 10 നാ​ട​ക​ങ്ങ​ളു​ടെ അ​വ​ത​ര​ണ​മാ​ണ് മേ​ള​യി​ൽ ഉ​ണ്ടാ​കു​ക. 29ന് ​തി​രു​വ​ന​ന്ത​പു​രം അ​ജ​ന്ത​യു​ടെ "വം​ശം’, ന​വം​ബ​ർ ഒ​ന്നി​ന് കോ​ഴി​ക്കോ​ട് സൃ​ഷ്ടി​യു​ടെ "നേ​ർ​ക്കു​നേ​ർ', മൂ​ന്നി​ന് തൃ​ശൂ​ർ സ​ദ്ഗ​മ​യു​ടെ "സൈ​റ​ണ്‍’, ഏ​ഴി​ന് വ​ള്ളു​വ​നാ​ട് ബ്ര​ഹ്മ​യു​ടെ "പ​ക​ലി​ൽ മ​റ​ഞ്ഞി​രു​ന്നൊ​രാ​ൾ’,

പ​ത്തി​ന് അ​ന്പ​ല​പ്പു​ഴ സാ​ര​ഥി​യു​ടെ "ന​വ​ജാ​ത​ശി​ശു വ​യ​സ് 84’, 12ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ല​യു​ടെ "ഒ​റ്റ’, 14ന് ​തി​രു​വ​ന​ന്ത​പു​രം ന​വോ​ദ​യ​യു​ടെ "സു​കു​മാ​രി’, 18ന് ​കൊ​ല്ലം അ​ന​ശ്വ​ര​യു​ടെ "ആ​കാ​ശ​ത്ത് ഒ​രു ക​ട​ൽ’, 20ന് ​കാ​യം​കു​ളം പീ​പ്പി​ൾ​സ് തി​യ​റ്റേ​ഴ്സി​ന്‍റെ "അ​ങ്ങാ​ടി​ക്കു​രു​വി​ക​ൾ’ എ​ന്നി​വ അ​ര​ങ്ങേ​റും. മേ​ള​യ്ക്ക് ഒ​രു​ക്കം പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.

Latest News

Up